മനാമ: ഒമ്പത് ഹെൽത്ത് സെൻററുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകി. ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം മുഴുവൻ സമയവും ലഭ്യമാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ നാല് ഗവർണറേറ്റുകളിലുമായി പ്രവർത്തിക്കുന്ന ഒമ്പത് ഹെൽത്ത് സെൻററുകളാണ് 24 മണിക്കുറും പ്രവർത്തിക്കുകയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി ഹെൽത്ത് സെേൻറഴ്സ് ഡയറക്ടർ ഡോ. ജലീല അസ്സയ്യിദ് ജവാദ് പറഞ്ഞു.
ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ച ആരോഗ്യ കാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് എന്നിവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മുഹറഖ് ഗവർണറേറ്റിൽ മുഹറഖ് നോർത്ത് ഹെൽത്ത് സെൻറർ, ബി.ബി.കെ ഹെൽത്ത് സെൻറർ, ദക്ഷിണ ഗവർണറേറ്റിൽ ഹമദ് കാനൂ ഹെൽത്ത് സെൻറർ, യൂസുഫ് എഞ്ചിനീയർ ഹെൽത്ത് സെൻറർ, ജൗ അസ്കർ ഹെൽത്ത് സെൻറർ, കാപിറ്റൽ ഗവർണറേറ്റിൽ സിത്ര ഹെൽത്ത് സെൻറർ, ജിദ് ഹഫ്സ് ഹെൽത്ത് സെൻറർ, ഉത്തര ഗവർണറേറ്റിൽ മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെൻറർ, ശൈഖ് ജാബിർ ഹെൽത്ത് സെൻറർ എന്നിവയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽത്ത് സെൻററുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.