മനാമ: സഹജരുടെ നോവ് മാറ്റാൻ മുന്നിട്ടിറങ്ങുന്ന പ്രവാസി മലയാളികളുടെ മുന്നിൽ നിധിൻദാസ് കത്തെഴുതി കാത്തിരിക്കുകയാണ്. ബഹ്റൈനിൽ കഴിഞ്ഞ ജനുവരി 20 നുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അതിെൻറ അവശതകളുമായി കഴിയുന്ന ഇൗ ഇരുപത്തിയേഴുകാരെൻറ ജീവിതം ദയനീയാവസ്ഥയിലാണ്.
മറ്റ് നിവർത്തിയില്ലാത്ത സാഹചര്യത്തിലാണ് അയ്യാൾ നൻമയുള്ളവരുടെ സഹായംതേടി കത്ത് എഴുതി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
തനിക്ക് നാട്ടിൽ എത്താൻ സഹായം വേണമെന്നാണ് കത്തിലെ അപേക്ഷ. കോഴിക്കോട് ജില്ലയിലെ എലത്തൂരിനടുത്തെ ചെട്ടികുളം സ്വദേശിയായ ഇദ്ദേഹം ഒന്നരവർഷമായി ബഹ്റൈനിൽ എത്തിയിട്ട്. ഗുദൈബിയയിലുള്ള അൽ കുർനൈസ് ബോത്വിക്യുവിൽ ജോലി ചെയ്ത് വരുന്നതിനിടക്കാണ് വാഹനാപകടം ഉണ്ടായത്. ഗുദൈബിയയിൽ സൈക്കിളിൽ ടൈലറിംഗ് സാധനങ്ങൾ വാങ്ങി കടയിലേക്ക് വരുമ്പോൾ അമിതവേഗതയിൽ വന്ന വാഹനം തന്നെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റി സെൽമാനിയ മെഡിക്കൽ സെൻററിൽ പ്രവേശിപ്പിക്കപ്പെട്ടു.
തലക്ക് 25 തുന്നികെട്ടുകൾ വേണ്ടി വന്നു. വലത് കൈ ഉയർത്താൻ കഴിയാത്ത വിധം തൊളെല്ല് പൊട്ടി. 15 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ഒന്നര മാസത്തോളമായി കുറഞ്ഞ വേതനക്കാരായ സഹപ്രവർത്തകരുടെ മുറിയിലാണ് നിധിൻ. തുടർ ചികിത്സ വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതാണ്.എന്നാൽ മരുന്ന് വാങ്ങാൻപോലും ഗതിയില്ലാത്ത അവസ്ഥയിലായതിനാൽ വേദന സഹിച്ച് മുറിയിൽതന്നെ കിടക്കുകയാണ്. തികച്ചും ദരിദ്ര കുടുംബാംഗമായ നിധിന് നാട്ടിൽ കിടപ്പിലായ അമ്മ മാത്രമാണുള്ളത്. അതിനാൽ ഭാവിയെ കുറിച്ച് ആലോചിക്കുേമ്പാൾ ഇൗ യുവാവിെൻറ കണ്ണുകളിൽ ഇരുട്ട് കയറുകയാണ്. നിധിൻ ദാസിെൻറ ഫോൺ: 33265139
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.