ഷമീം കെ.സി, മഹേഷ് എൻ.പി, അസീസ് ടി.പി, എ.സി.എ.
ബക്കർ
മനാമ: നടുവണ്ണൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ നടുവണ്ണൂർ ഗ്ലോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ (എൻ.ജി.എഫ്) ഫാമിലി മീറ്റും ജനറൽബോഡിയും സംഘടിപ്പിച്ചു. ഗ്ലോബൽ കോഡിനേറ്റർ ഷിറാഫ് മൂലാട് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഇത്തരം കൂട്ടായ്മകൾ നിലനിൽക്കേണ്ട കാലികപ്രസക്തിയെപ്പറ്റിയും ചാപ്റ്റർ സംഘടിപ്പിച്ച ഒട്ടനവധി ജീവകാരുണ്യസാമൂഹിക പ്രവർത്തനങ്ങളും വിനോദവിജ്ഞാന പരിപാടികളെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഷമീം നടുവണ്ണൂർ അധ്യക്ഷ പ്രസംഗത്തിൽ എൻ.ജി.എഫ് ബഹ്റൈൻ ചാപ്റ്ററിന്റെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി. ബാലകൃഷ്ണൻ ഇടയാടി, സിദ്ദീഖ് നടുവണ്ണൂർ, അസീസ് മൂലാട്, എ.സി.എ ബക്കർ എന്നിവർ സംസാരിച്ചു. .
ജനറൽ ബോഡിയിൽ 2026-27 വർഷങ്ങളിലേക്കുള്ള എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: മുഖ്യരക്ഷാധികാരി എ.സി.എ ബക്കർ, രക്ഷാധികാരിമാർ ബാലകൃഷ്ണൻ ഇടയാടി, സിദ്ദിഖ് എം.കെ, ഖാലിദ് കുറ്റിയുള്ളതിൽ പ്രസിഡൻറ്: ഷമീം കെ.സി, ജനറൽ സെക്രട്ടറി, മഹേഷ് എൻ.പി, ട്രഷറർ അസീസ് ടി.പി, വൈ. പ്രസിഡന്റ് ഫിറോസ് ആപ്പറ്റ, ഇബ്രാഹിം പി. മിന്നത്ത്, റിജാസ്, ദീപേഷ്, സിറാജ് നാസ്, ജോ. സെക്രട്ടറി അഫ്സൽ അബ്ദുല്ല, ഗിരീഷ്, ഷൈജു കാവിൽ, ആലിക്കോയ പുനത്തിൽ, ശ്രീജിത്ത്, സുധി, അസി. ട്രഷറർ റഫീഖ് കുന്നത്ത്, ഷബീർ കെ.സി, ശബരിഷ്, ജനറൽ കോഡിനേറ്റർ, ഷാഹിദ് അഭയം, വിപിൻ മൂലാട്, ഏരിയ കോഡിനേറ്റർ മനാമ ഏരിയ ഇബ്രാഹിം, ദീപേഷ്, ഷിജു മുഹറഖ് ഏരിയ, സിറാജ്,റഫീഖ് കായക്കീൽ. റിഫ ഏരിയ, നദീർ മൂലാട്, റഫീഖ് കുന്നത്ത്, ആലിക്കോയ, മീഡിയ കോർഡിനേറ്റർ റിജാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.