ബഹ്​റൈനിൽ കണ്ടെത്തിയ എണ്ണശേഖരം വിസ്​മയിപ്പിക്കുന്നത്​; 8000 കോടി ബാരൽ ശേഷി

മനാമ: ബഹ്​റൈൻ ഖലീജ് അൽ ബഹ്റൈൻ ബേസിൽ കണ്ടെത്തിയത്​ 8000കോടി  ബാരലി​​​െൻറ എണ്ണ ശേഖരമാണെന്ന്​ ബഹ്​റൈൻ എണ്ണ വകുപ്പ്​ മന്ത്രി മുഹമ്മദ്​ ബിൻ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ പ്രത്യേക വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തി​​​െൻറ പടിഞ്ഞാറൻ തീരത്തായി ഖലീജ് അൽ ബഹ്റൈൻ ബേസിലാണ്​ ശേഖരം കണ്ടെത്തിയതെന്ന്​ കഴിഞ്ഞ ദിവസമാണ്​ ഗവൺമ​​െൻറ്​ അറിയിച്ചിരുന്നത്​. ഇതിനുപിന്നാലെയാണ്​ കൃത്യമായ കണക്ക്​ അവതരിപ്പിച്ചുകൊണ്ട്​ കണ്ടെത്തലി​​​െൻറ പ്രാധാന്യം വാർത്താസമ്മേളനം വിളിച്ച്​ ഗവൺമ​​െൻറ്​ അവതരിപ്പിച്ചത്​. ബഹ്​റൈ​​​െൻറ വികസന ചരിത്രത്തിലേക്കുള്ള കുതിച്ചുചാട്ടമാണ്​ കണ്ടെത്തലെന്നും മന്ത്രി വ്യക്തമാക്കി. 
ബഹ്റൈൻ നാഷണൽ എണ്ണ, വാതക അതോറിറ്റി (നോഗ)യുടെ നേതൃത്വത്തിലാണ്​ രണ്ട്​ വർഷങ്ങൾക്ക്​ മു​െമ്പ ഇൗ ​േമഖലയിൽ പഠനം നടന്നത്​. 2017 ലെ അവസാന മാസങ്ങളിലായാണ്​ എണ്ണയുടെയും വാതകത്തി​​​െൻറയും സാനിധ്യത്തി​​​െൻറ സൂചന മനസിലായത്​. തുടർന്ന്​ ഖനനം നടത്തി അസംസ്​കൃത എണ്ണയുടെ അംശം എടുക്കുകയും ചെയ്​തു. 

10-20 ലക്ഷംകോടി ക്യുബിക് അടി വാതകമാണ്​ മേഖലയിലെ കടലിനടിയിൽ കണ്ടെത്തിയിരിക്കുന്നത്​. ഗൾഫ്​ രാജ്യങ്ങളിൽവെച്ച്​  ആദ്യമായി എണ്ണ കണ്ടെത്തിയതും ബഹ്​റൈനിലായിരുന്നു. 1932 ൽ ബഹ്​റൈനിലെ ജബ്​ലു ദുഖാനിലായിരുന്നു ആദ്യ എണ്ണക്കിണർ കുഴിച്ച്​ ഖനനം ആരംഭിച്ചത്​. ദിനംപ്രതി ഏകദേശം 50,000 ബാരലാണ്​ ദിനംപ്രതിയുള്ള ഉദ്​പ്പാദനം. എന്നാൽ രാജ്യത്തി​​​െൻറ ചരിത്രത്തിൽ ഏറ്റവും വലിയ എണ്ണ, വാതക ശേഖരമാണ്​ കണ്ടെത്തിയിരിക്കുന്നത്​. ഇൗ വർഷം രണ്ട്​ എണ്ണക്കിണറുകൾ കുഴിക്കാനും അഞ്ച്​ വർഷത്തിനകം ഉദ്​പ്പാദനം ആരംഭിക്കാനുമാണ് തീരുമാനം. അതിനായി വിദഗ്​ധ കമ്പനിക​െള ക്ഷണിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കടലിൽ 2000 സ്​ക്വയർ കിലോമീറ്റർ വിസ്​തൃതയിൽ നീണ്ട്​ പരന്നുകിടക്കുന്നതാണ്​ എണ്ണമേഖലയെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്​്​.

Tags:    
News Summary - New Petrol Source Bahrin Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.