മനാമ: ഹേഗ് വേൾഡ് സ്കോളേർസ് കപ് മത്സരപരീക്ഷയിൽ ന്യൂ മില്ലേനിയം^ഡി.പി.എസ് ബഹ്റൈൻ സ്കൂളിലെ 42 വിദ്യാർഥി കൾ ഗ്ലോബൽ റൗണ്ടിൽ സബ് ജൂനിയർ വിഭാഗത്തിൽ ഉയർന്ന വിജയം നേടി. 2019 ജൂലൈ 21 മുതൽ 27 വരെ നടന്ന പരീക്ഷയിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം സ്കൂളുകളിലെ 1900 വിദ്യാർഥികൾ പെങ്കടുത്തിരുന്നു.
ഇതിനൊപ്പം വിവിധ വിഭാഗങ്ങളിലായി 126 സ്വർണ്ണ മെഡലുകളും 134 വെള്ളി മെഡലുകളും ന്യൂ മില്ലേനിയം^ഡി.പി.എസ് ബഹ്റൈൻ വിദ്യാർഥികൾ നേടി. മിഡിലീസ്റ്റ് മേഖലയിൽ ആദ്യ 10 സ്ഥാനങ്ങൾ സ്കൂളിലെ ആറുപേർ കരസ്ഥമാക്കി. ആഗോള റൗണ്ടിൽ പങ്കെടുത്ത 14 ടീമുകളിൽ 11 ഉം യുഎസ്‌എയിൽ 2019 നവംബറിൽ നടക്കാനിരിക്കുന്ന യേലെ റൗണ്ടിൽ പെങ്കടുക്കാനുള്ള യോഗ്യതയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.