മനാമ: ദേശീയ ആംബുലൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആഭ്യന്തരമന്ത്രി ശൈഖ് റഷീദ് ബിൻ അബ്ദുല്ല അൽ ഖലീഫ പ്രഖ്യാപ ിച്ചു. ആവശ്യമായ തയ്യാറെടുപ്പുകൾ ഗുണനിലവാരമുള്ള അനുബന്ധ സേവനങ്ങൾ എന്നിവ ഉൾപ്പെടെ വിലയിരുത്തിയാണ് പദ്ധതി നട പ്പാകുക. ദേശീയ ആംബുലൻസ് സെൻറർ രൂപവത്കരിച്ച് പ്രവർത്തനങ്ങൾ നടത്തണമെന്ന രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവിനെ തുടർന്നാണ് പദ്ധതി. ആഭ്യന്തര മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളും തമ്മിലുള്ള ഏകോപനത്തിലൂടെ ആംബുലൻസ് സേവനങ്ങൾ കാര്യക്ഷമമാക്കും.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർേദശത്തിെൻറയും ഭാഗമായാണ് പദ്ധതി യാഥാർഥ്യമാകുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ മുഹറഖ്, സതേൺ ഗവർണ്ണറേറ്റുകളിൽ ആരംഭിച്ചു. തുടർന്ന് കാപ്പിറ്റൽ, നോർത്തേൺ ഗവർണ്ണറേറ്റുകളിലും നടപ്പാകും. ഇൗ വർഷം അവസാനിക്കുംമുമ്പ് എല്ലാ ജില്ലകളിലെയും 13 സെൻററുകളിൽ ആംബുലൻസുകളും നിലവാരമുള്ള മരുന്നും എത്തിക്കും.
അത്യാഹിത സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മികച്ച വൈദഗ്ധ്യവും അച്ചടക്കവുമുള്ള ടീം അണിനിരക്കുന്ന ആംബുലൻസ് സർവീസ് നിയന്ത്രിക്കുക ആഭ്യന്തരമന്ത്രാലയമായിരിക്കും. നാഷണൽ ആംബുലൻസ് സെൻറർ ഡയറക്ടേറ്റും ആംബുലൻസ് സെൻററുകളും സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, ബി.ഡി.എഫ് ആശുപത്രി, കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രി എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗങ്ങളുമായി സഹകരിച്ചായിരിക്കും പദ്ധതി മുന്നോട്ട് പോകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.