?????????????? ?????????????

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ബഹ്​റൈൻ സന്ദർശനം ഇരുരാജ്യങ്ങളുടെയും സൗഹൃദം ശക്തമാക്കും

മനാമ: ആഗസ്​റ്റ്​ 24 ന്​ ബഹ്​റൈനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമ​ന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഇന്ത്യ^ ബഹ്​റൈൻ സ ഹകരണത്തി​​െൻറ നാഴികക്കല്ലാകും. വിവിധ സഹകരണ ചർച്ചകളിൽ ഏർപ്പെടുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്​. അദ്ദേഹത്തി​​െൻറ സന്ദർശനം ഉജ്ജ്വലമാക്കാനുള്ള ഒരുക്കം പുരോഗമിക്കുകയാണ്​. ദ്വദിന സന്ദർശനത്തിന്​ എത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇൗ പൊതുപരിപാടിയിൽ പ​െങ്കടുക്കാനുള്ള ഇന്ത്യൻ പ്രവാസികൾക്കായി ഒാൺലൈൻ രജിസ്​ട്രേഷന്​ വെബ്​സൈറ്റ്​ ആരംഭിച്ചിട്ടുണ്ട്​. ദീർഘകാലത്തിനുശേഷം ബഹ്​റൈൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ്​ മോദി. അതിനാൽ ഇൗ സന്ദർശനത്തെ ഇരുരാജ്യങ്ങളും പ്രാധാന്യത്തോടെയാണ്​ കാണുന്നത്​. രൂപ ക്രഡിറ്റ്​ കാർഡ്​ ലോഞ്ചിങ്​​, ഖലീജ്​ അൽ ബഹ്​റൈൻ ബേസിൻ എന്നിവയിലെ നിക്ഷേപം എന്നിവ സന്ദർശനവുമായി ബന്​ധപ്പെട്ട പ്രധാന അജണ്ടയാവാൻ സാധ്യതയുണ്ടെന്ന്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്​. യു.എ.ഇ സന്ദർശനത്തിനുശേഷമാണ്​ മോദി എത്തുന്നത്​. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ വിരുന്ന്​, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുമായി കൂടിക്കാഴ്​ച, മനാമ ശ്രീകൃഷ്​ണക്ഷേത്ര നവീകരണ ഉദ്​ഘാടനം എന്നിവയാണ്​ മുഖ്യ പരിപാടികൾ.
Tags:    
News Summary - Narendra modi, Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.