മനാമ: മനാമ സൂഖിൽ നിന്ന് കണ്ടെത്തിയ രണ്ടുവയസുള്ള ബാലനെ തെരഞ്ഞ് ആരും എത്താത്ത സാഹചര്യത്തിൽ ഇതുസംബന്ധിച്ച് എൽ.എം.ആർ.എയുടെ അറിയിപ്പ് ട്വിറ്ററിൽ വന്നു. ബഹ്റൈനിൽ നിയമപരമായി താമസിക്കുന്നവരല്ല കുട്ടിയുടെ രക്ഷിതാക്കളെന്ന് സംശയിക്കുന്നതായും ഇതിനാലാണ് അവർ കുട്ടിയെ തെരഞ്ഞ് വരാത്തത് എന്ന് കരുതുന്നതായും ഇതിൽ പറയുന്നു. ഇൗ സാഹചര്യത്തിൽ കുട്ടിയെ തെരഞ്ഞ് വരുന്ന രക്ഷിതാക്കൾക്ക് വർക് പെർമിറ്റോ മറ്റ് രേഖകളോ ഇല്ലെങ്കിലും യാതൊരു നടപടിയും സ്വീകരിക്കില്ലെന്നും ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഉസാമ അൽ അബ്സി അറിയിപ്പിൽപറഞ്ഞു. കുട്ടി ഇപ്പോഴുള്ളത് സീഫിലെ ബറ്റെൽകൊ ചൈൽഡ് കെയർ സെൻററിലാണ്. ഇവിടുത്തെ ഫോൺ നമ്പർ: 39146208. കുട്ടി ഏഷ്യൻ വംശജനാണെന്നാണ് കരുതുന്നത്.
ബുധനാഴ്ച രാത്രിയാണ് ഇമാം അൽ ഹുസൈൻ അവന്യൂവിനടുത്ത് ചുകപ്പ് ടി ഷർട്ടിട്ട് നിൽക്കുന്ന കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെയോ രക്ഷിതാക്കളെയോ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ ബാബുൽ ബഹ്റൈൻ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. നമ്പർ: 17390590.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.