?????? ????? ????????? ??????? ??????????? ????? ????????????? ??????? ?????? ????? ????? ???????? ??.??.????????, ?????, ????? ??????? ????????? ?????????????????? -????????: ??????? ?????????

വീണ്ടും ഗന്ധര്‍വസ്വരം  ആസ്വദിച്ച് പ്രവാസികള്‍

മനാമ: കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ‘മ്യൂസിക്കല്‍ റെയ്ന്‍ സീസണ്‍ ത്രീ’ സംഗീത പരിപാടി ബഹ്റൈനിലെ സംഗീത ആസ്വാദകര്‍ക്ക് മറക്കാനാകാത്ത രാത്രിയാണ് സമ്മാനിച്ചത്. 
മലയാളികളുടെ പ്രിയഗായകന്‍ യേശുദാസ്, സുജാത, ശ്വേത മോഹന്‍, വിജയ് യേശുദാസ്, നാദിര്‍ഷ, നടന്‍ ദിലീപ് എന്നിവരടങ്ങിയ വേദിയിലെ കലാവിരുന്ന് കാണാന്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വന്‍ ജനക്കൂട്ടം എത്തി.
സ്റ്റേജ് ഷോ സംഘാടകനായ മുരളീധരന്‍ പള്ളിയത്തിന്‍െറ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. പതിവുപോലെ ‘ഇടയ കന്യകേ’ എന്ന ഗാനവുമായാണ് യേശുദാസ് വേദിയിലത്തെിയത്. സംഗീതം എല്ലാ വിഭാഗീയതകള്‍ക്കും അപ്പുറത്താണെന്നും വിവിധ വിശ്വാസികള്‍ ബഹുമാനത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. ‘പൊന്‍തിങ്കള്‍ക്കല പൊട്ടുതൊട്ട’, ‘റസൂലെ നിന്‍ കനിവാലെ’ തുടങ്ങിയ പാട്ടുകളും അദ്ദേഹം പാടി. സോപാനം വാദ്യകലാ സംഘത്തിന്‍െറ ചെണ്ടമേളത്തോടെയാണ് പരിപാടി ആരംഭിച്ചത്. സിനിമാസംഗീത ജീവിതത്തില്‍ 55വര്‍ഷം പൂര്‍ത്തിയാക്കിയ യേശുദാസിന് വി.കെ.എല്‍-അല്‍ നമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗീസ് കുര്യന്‍ ഉപഹാരം നല്‍കി. വര്‍ഗീസ് കുര്യന് യേശുദാസ് ‘ബിസിനസ് ഐകണ്‍’ അവാര്‍ഡ് സമ്മാനിച്ചു. ദിലീപും നാദിര്‍ഷയും പാട്ടുപാടിയത് പരിപാടിക്കത്തെിയവര്‍ക്ക് ആവേശമായി. വിജയ് യേശുദാസിന്‍െറയും ശ്വേതയുടെയും സുജാതയുടെ പാട്ടുകള്‍ പല കാലങ്ങളെ അടയാളപ്പെടുത്തുന്നതായി. 
Tags:    
News Summary - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT