മനാമ: ബഹ്റൈൻ മുൻ പ്രവാസിയും കലാകാരനുമായിരുന്ന തബലിസ്റ്റ് മണിയെൻറ ചികിത്സ സഹയാർഥം ‘ബഹ്റൈൻ മ്യുസീഷ്യൻസി’െൻറ നേതൃത്വത്തിൽ സംഗീത പരിപാടി നടത്തുന്നു. ജനുവരി അഞ്ചിന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഗായകൻ വിൽസ്വരാജ് പെങ്കടുക്കും.
ബഹ്‌റൈനിലെ 25 ഓളം കലാകാരന്മാർ ചേർന്നൊരുക്കുന്ന ലൈവ് ഓർക്കസ്ട്ര പിന്നണിയൊരുക്കും. മലയാളത്തിലെയും മറ്റു ഭാഷകളിലെയും ഹിറ്റ് ഗാനങ്ങൾ ഉൾക്കൊള്ളിച്ച പരിപാടിയിലേക്കുള്ള പ്രവേശനം പാസ് വഴി നിയന്ത്രിച്ചിട്ടുണ്ട്. മണിയൻ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്.
കലാപരിപാടികൾ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇദ്ദേഹം ചികിത്സക്കും മറ്റും കഷ്ടപ്പെടുകയാണ്. ഇന്ത്യൻ ക്ലബിൽ നടക്കുന്ന പരിപാടിയിൽ എല്ലാ കലാകാരന്മാരും സൗജന്യമായാണ് ഓർക്കസ്ട്ര ഒരുക്കുന്നത്. ഇതുവഴി സമാഹരിക്കുന്ന തുക മണിയൻ ചികിത്സ സഹായ നിധിയിലേക്ക് നൽകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.