മേളക്കമ്പക്കാരനായ രഘു (ഫയൽ ചിത്രം)
മനാമ: കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറി എം.പി രഘുവിന്റെ നിര്യാണത്തിൽ അനുശോചനപ്രവാഹം. കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) അനുശോചിച്ചു. സംസാ ബഹ്റൈൻ അനുശോചനം അറിയിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി പ്രസിഡന്റ് ബാബു മാഹി അറിയിച്ചു.
വേർപാടിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ നികത്താനാവാത്ത നഷ്ടത്തിൽ പങ്കുചേരുന്നതായി പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ എന്നിവർ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം അനുശോചനം രേഖപ്പെടുത്തി വിശ്വകലാ സാംസ്കാരികവേദി അനുശോചനം അറിയിച്ചു. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും വ്യവസായിയുമായിരുന്ന എം.പി രഘുവിന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അനുശോചിച്ചു. നിര്യാണത്തിൽ കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് അനുശോചനം അറിയിച്ചു. നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചനം രേഖപ്പെടുത്തി.
ബഹ്റൈൻ വളാഞ്ചേരി അസോസിയേഷനുവേണ്ടി മുനീർ ഒറവക്കോട്ടിൽ അനുശോചനം രേഖപ്പെടുത്തി. നിര്യാണത്തിൽ ബഹ്റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചറൽ ഫോറം അനുശോചിച്ചു. എം. പി. രഘുവിന്റെ വിയോഗം പ്രവാസസമൂഹത്തിന് തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുസ്മരിച്ചു. എം. പി. രഘുവിന്റെ വിയോഗം പ്രവാസസമൂഹത്തിന് തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.