മനാമ: 2025ൽ ബഹ്റൈൻ അതിർത്തികളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ വൻതോതിൽ പുകയില ഉൽപന്നങ്ങളും നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 12.234 ടൺ തൂക്കം വരുന്ന 58,996 ബാഗ് പുകയിലയാണ് കഴിഞ്ഞ വർഷം മാത്രം പിടികൂടിയത്. പുകയിലക്ക് പുറമെ 528 നിരോധിത ഉപകരണങ്ങളും 10,591 വ്യാജ ഉൽപന്നങ്ങളും അധികൃതർ കണ്ടുകെട്ടി. എക്സ്-റേ മെഷീനുകൾ ഉപയോഗിച്ച് 286 കേസുകൾ കണ്ടെത്തിയപ്പോൾ, കെ9 ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ 98 മയക്കുമരുന്ന് കേസുകളും റിപ്പോർട്ട് ചെയ്തു.
കരമാർഗമുള്ള ഓപറേഷൻ റൂമും എമർജൻസി പട്രോളിങ്ങും ചേർന്ന് കഴിഞ്ഞ വർഷം ആകെ 29,178 റിപ്പോർട്ടുകളിലാണ് നടപടി സ്വീകരിച്ചത്. പരിശോധനകളിൽ മന്ത്രാലയം അതീവ ജാഗ്രത പുലർത്തിയ വർഷമായിരുന്നു കടന്നുപോയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിയമലംഘനങ്ങൾ തടയുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.