‘ലളിതം മലയാളം’ പദ്ധതിക്ക് ഇന്ന് തുടക്കം

മനാമ: മലയാള ഭാഷയുടെ പ്രചാരണത്തിനും പ്രവാസി വിദ്യാർഥികളിൽ മാതൃഭാഷയോടുള്ള സ്നേഹവും അടുപ്പവും വളർത്തുന്നതിനുമായി കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല വനിതാ വിങ് സംഘടിപ്പിക്കുന്ന ‘ലളിതം മലയാളം’ പദ്ധതിക്ക് ഇന്ന് തുടക്കമാകും.

പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 3 മണിക്ക് കെ.എം.സി.സി ഹാളിൽ കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ നിർവഹിക്കും. ജില്ലാ-സംസ്ഥാന നേതാക്കളും വനിതാ വിങ് ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. പ്രവാസി കുട്ടികൾക്ക് ലളിതവും ആസ്വാദ്യകരവുമായ പഠനരീതിയിലൂടെ മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള അടിസ്ഥാന പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രജിസ്റ്റർ ചെയ്ത വിദ്യാർഥികളും രക്ഷിതാക്കളും ഉദ്ഘാടന ചടങ്ങിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ആക്ടിങ് പ്രസിഡന്റ് ഹൈറുന്നിസ റസാഖും ജനറൽ സെക്രട്ടറി ശബാന ടീച്ചറും അറിയിച്ചു.

Tags:    
News Summary - 'Lalitham Malayalam' project begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.