മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിലെ യൂത്ത് ഫെസ്റ്റിവലില്‍ കഴിഞ്ഞ ദിവസം നടന്ന മോഹിനിയാട്ടം ലെവല്‍-ബി മത്സരം കഴിഞ്ഞ് ഫലപ്രഖ്യാപനം വന്നപ്പോള്‍ രക്ഷിതാക്കളില്‍ ചിലര്‍ രോഷാകുലരായി. ഫലപ്രഖ്യാപനത്തില്‍ തിരിമറി നടന്നുവെന്ന് പറഞ്ഞാണ് ചിലര്‍ ബഹളമുണ്ടാക്കിയത്.
ബഹ്റൈനിലെ രണ്ട് നൃത്ത അധ്യാപകാരുടെ സുഹൃത്തുക്കളാണ് വിധികര്‍ത്താക്കളെന്നും ഫലപ്രഖ്യാപനം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇവര്‍ ആരോപിച്ചു. ഏതൊരു മത്സരത്തിനും വിധികര്‍ത്താക്കളെ പരിചയപ്പെടുത്തുന്ന പതിവുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായില്ളെന്നും പറയുന്നു.ബഹ്റൈനിലെ ഒട്ടുമിക്ക നൃത്ത അധ്യാപകരുടെയും ശിഷ്യര്‍ പങ്കെടുത്ത വാശിയേറിയ മത്സരമാണ് നടന്നത്. ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക സംഘടനകളിലും മറ്റും നടക്കുന്ന മത്സരങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് നല്ല ഗ്രേഡ് പോലും ലഭിച്ചിട്ടില്ളെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പ്രശ്നത്തില്‍ സ്കൂള്‍ ചെയര്‍മാന്‍ ഇടപെടുകയും വിഷയത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
നൃത്തത്തിലെ ഫലപ്രഖ്യാപനവിഷയം ഗൗരവമായി പരിഗണിക്കണെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. നൃത്തം വേദിയില്‍ അവതരിപ്പിക്കാന്‍ ചുരുങ്ങിയത് ഒരു മാസത്തെയെങ്കിലും അധ്വാനവും നല്ളൊരു തുക ചെലവുമുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതിനിടയില്‍, നീതിപൂര്‍വമായ വിലയിരുത്തല്‍ ഉണ്ടാകാതിരിക്കുന്നത് നിരാശാജനകമാണെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.