??.?. ???????

നരേന്ദ്രമോദിയുടെ ബഹ്​റൈൻ സന്ദർശനം നാഴികക്കല്ലാകും​ -എം.എ. യൂസുഫലി

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ബഹ്​റൈൻ സന്ദർശനം ഇരുരാജ്യങ്ങളുടെയും പരസ്​പര ബന്​ധം ശക് തമാക്കുന്ന നാഴികക്കല്ലാകുമെന്ന്​​ ലുലു ഗ്രൂപ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യൂസുഫലി പറഞ്ഞ​ു. രണ്ട്​ രാജ്യങ്ങളുടെയും ആഴമേറിയ ബന്​ധത്തെ ഇത്​ അടിവരയിടുകയും പശ്​ചിമേഷ്യൻ നയത്തിൽ ഇന്ത്യൻ^ബഹ്​റൈൻ ബന്​ധത്തി​​​െൻറ പ്രാധാന്യം അടയാള​െപ്പടുത്തുന്നതുമാണ്​.

നാല്​ ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ ബഹ്​റൈനിലുണ്ട്​. ഇവർ ആധുനിക ബഹ്​റൈ​​​െൻറ സാമ്പത്തിക വളർച്ചക്ക്​ വളരെയധികം സംഭാവന നൽകിയിട്ടുണ്ട്​. ഇന്ത്യയും ബഹ്​റൈനും തമ്മിലുള്ള ആദരവി​​​െൻറയും ആഘോഷത്തി​​​െൻറയും തമ്മിലുള്ള യോജിപ്പി​​​െൻറ ശ്രേഷ്​ഠനിമിഷം കൂടിയാണിത്​. സഹസ്രാബ്​ദത്തോളം പഴക്കമുള്ളതാണ്​ ബഹ്​റൈൻ^ഇന്ത്യ ബന്​ധമെന്നും പ്രത്യേകിച്ച്​ ഉൗർജസ്വലമായ തൊഴിൽവേദിയിലൂടെയെന്നും അദ്ദേഹം പ്രസ്​താവനയിൽ വ്യക്തമാക്കി. 2018-19 വർഷത്തെ ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര വളർച്ച 1.282 യുഎസ് ഡോളറിലെത്തിയിരിക്കുകയാണ്​.


മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനയാണ് ഇന്ത്യയുടെതായി രേഖപ്പെടുത്തിയിരിക്കുന്നത്​. ബഹ്‌റൈ​​​െൻറ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ്​ ഇന്ത്യ. 2018 മാർച്ച് വരെ, ബഹ്‌റൈനിലെ ഇന്ത്യയുടെ മൊത്തം മൂലധന നിക്ഷേപം ഏകദേശം 1.69 ബില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നതായും ഇതിൽ ലുലു ഗ്രൂപി​​​െൻറ വളർച്ചയിലും ഒപ്പം ബഹ്​റൈനിലെ ലുലുവി​​​െൻറ നിക്ഷേപത്തിൽ അഭിമാനമുണ്ടെന്നും എം.എ. യൂസുഫലി പറഞ്ഞു.

Tags:    
News Summary - modi-yousafali-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.