മനാമ: ബഹ്റൈനിൽ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി. തൊഴിലുടമ ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസിയിലും പോലീസിലും പരാതി നൽകി.കണ്ണൂർ സ്വദേശി ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലകനെ(60)യാണ് കാണാതായത്. മലയാളികൾക്കിടയിൽ പ്രശസ്ത ഫുട്ബോൾ പരിശീലകനാണ് ഇദ്ദേഹം. ഫെബ്രുവരി നാലുമുതലാണ് കാണാതായതത്രെ. േഫാൺ സ്വിച്ച്ഒാഫ് ചെയ്ത നിലയിലാണ്. നാട്ടിലേക്ക് പോയതായും സൂചനയില്ലെന്ന് ബന്ധെപ്പട്ടവർ പറയുന്നു. ഇദ്ദേഹത്തെകുറിച്ച് വിവരം ലഭിക്കുന്നവർ 33338916 എന്ന നമ്പരിൽ അറിയിക്കണമെന്ന് തൊഴിലുടമ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.