ബി.പി.വൈ.എഫ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: മനാമയിലെ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് ബെഥേൽ പെന്തക്കോസ്റ്റൽ യൂത്ത് ഫെലോഷിപ് (ബി.പി.വൈ.എഫ്), സെഗയയിലെ ബെഥേൽ പെന്തക്കോസ്റ്റൽ ചർച്ചിൽ (ബി.പി.സി) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബി.പി.വൈ.എഫ് സെക്രട്ടറി ആഷിക് മുരളി അധ്യക്ഷത വഹിച്ച പരിപാടിയിൽ സീനിയർ പാസ്റ്റർ പ്രയിസ് തോമസ് ഉദ്ഘാടനം ചെയ്തു. ചർച്ച് സെക്രട്ടറി സോജു വർഗീസ്, ബി.പി.വൈ.എഫ് കോർ അംഗങ്ങളായ ജോജി ജോൺസൺ, സിജോ ജോൺ, ടിൻസൺ ബെന്നി, എബി പ്രസേനൻ എന്നിവർ നേതൃത്വം നൽകി. ബി.പി.സി കൗൺസിൽ അംഗങ്ങളായ ഷിബു കുഞ്ഞുമോൻ, റെജി ജോർജ്, ജോബ് തോമസ്, പാസ്റ്റർ ടൈറ്റസ് വർഗീസ്, ജോർജ് കുര്യൻ, അനീഷ് കോശി, റോബിൻ റെജി എന്നിവർ സംസാരിച്ചു. മാത്യു പി. വർഗീസ്, ജോജി കുര്യൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. 150ലധികം വ്യക്തികൾ പങ്കെടുക്കുകയും സൗജന്യ കൺസൽട്ടേഷനുകളിൽനിന്ന് പ്രയോജനം നേടുകയും ചെയ്തു.
ബി.പി.വൈ.എഫ് കമ്മിറ്റി അംഗം എബി പ്രസേനന്റെ നന്ദി പ്രകാശനത്തോടെയാണ് പരിപാടി അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.