ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് ദാർ അൽ ശിഫ മെഡിക്കൽ സെന്റർ നടത്തിയ
സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് ദാർ അൽ ശിഫാ മെഡിക്കൽ സെന്റർ, ഹൂറ ബ്രാഞ്ചിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ബഹ്റൈൻ പാർലമെന്റ് അംഗവും ഫോറിൻ അഫേഴ്സ് കമ്മിറ്റി ചെയർമാനുമായ ഡോ. ഹസൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായിരുന്നു. വിദേശികളും സ്വദേശികളും ഉൾപ്പെടെ 1000ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
സൗജന്യമായി ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, എസ്.ജി.പി.ടി, SPO2, രക്ത സമ്മർദ്ദം, ബി.എം.ഐ തുടങ്ങിയ ടെസ്റ്റുകൾ നടത്തി. ജനറൽ ഡോക്ടർമാരായ ഡോ.മുഹമ്മദ് സാക്കിർ, ഡോ. നന്ദിനികുട്ടി, അസ്ഥിരോഗ വിഭാഗത്തിൽ ഡോ. ബഷീർ അഹമ്മദ്, ചർമരോഗ വിഭാഗത്തിൽ ഡോ. റസിയ മുഷ്താഖ്, ഇ.എൻ.ടി ഡോ.സാൻഡ്ര തോമസ്, ദന്തരോഗ വിഭാഗത്തിൽ ഡോ. ക്രിസ്ബ, ഡോ. ശ്രുതി, ഡോ. സുജയ് സുകുമാരൻ തുടങ്ങിയവർ സൗജന്യമായി രോഗികളെ പരിശോധിച്ചു. ബഹ്റൈൻ ട്രാഫിക് മന്ത്രാലയത്തിന്റെ ബോധവത്കരണ ക്ലാസും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.