മനാമ: ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ നടപടികൾക്ക് 25 കോടി രൂപയുടെ സഹായവുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് നിധിയിലേക്കാണ് തുക സംഭാവന ചെയ്തതെന്ന് എം.എ. യൂസുഫലി ട്വിറ്ററിൽ അറിയിച്ചു. യൂസുഫലിയുടെ സഹായത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ നന്ദി പറഞ്ഞു.
കോവിഡ്-19നെതിരായ േ പാരാട്ടത്തിന് ശക്തി പകരുന്നതാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമാണ് പി.എം കെയേഴ്സ് നിധിക്ക് തുടക്കം കുറിച്ചത്. നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസുഫലി 10 കോടി രൂപ സംഭാവന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.