ബഹ്​റൈനിൽ വ്യാഴാഴ്​ച വൈകീട്ട്​ ഏഴ്​ മുതൽ മാസ്​ക്​ നിർബന്ധം

മനാമ: കോവിഡ്​-19 പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കണമെന്ന ഉത്തരവ്​ വ്യാഴാഴ്​ച വൈ കീട്ട്​ ഏഴ്​ മുതൽ പ്രാബല്യത്തിൽ വരും.

ബുധനാഴ്​ച മുതൽ ഫാർമസികളിലും സൂപ്പർ മാർക്കറ്റുകളിലും പത്ത്​ ലക്ഷത്തിലധികം മാസ്​കുകൾ ലഭ്യമാക്കിയതായി വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിലാണ്​ ഇൗ തീരുമാനം എടുത്തത്​.

Tags:    
News Summary - mask compulsory in baharain from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.