ബഹ്​റൈനിൽ മാസ്​ക്​ ധരിച്ചില്ലെങ്കിൽ ഇനി 20 ദിനാർ പിഴ

മനാമ: ബഹ്​റൈനിൽ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കാത്തവർക്കുള്ള പിഴ 20 ദിനാറായി വർധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവിൽ അഞ്ച്​ ദിനാറാണ്​ പിഴ. പിഴ അടക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്​ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറും. പൊതു സ്​ഥലങ്ങളിലും വ്യാപാര സ്​ഥാപനങ്ങളിലും മാസ്​ക്​ ധരിക്കണമെന്നത്​ നിർബന്ധമാണ്​.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത്​ കോവിഡ്​ കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഒക്​ടോബർ ഒന്നുവരെ അതീവ ജാഗ്രത പാലിക്കണമെന്നാണ്​ നിർദേശം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.