മനാമ: കേരളക്കരയിൽ മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ച കാരന്തൂർ മർകസ് സ്ഥാപനങ്ങളുടെ പ്രചാരണാർഥം മർക്കസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റി പുറത്തിറക്കിയ 2026ലെ ബഹുവർണ കലണ്ടർ പ്രകാശനം ചെയ്തു.
മർകസ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി, സുലൈമാൻ ഹാജി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, അബ്ദുസ്സമദ് കാക്കടവ്, ഉസ്മാൻ സുലൈമാൻ, ഷംസുദ്ദീൻ പൂക്കയിൽ, യൂസുഫ് അഹ്സനി എന്നിവർ സംബന്ധിച്ചു. മർകസ് ചാപ ചാപ്റ്റർ സെക്രട്ടറി അബ്ദു റഹീം സഖാഫി സ്വാഗതവും ഷംസുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.