‘മന്ന’ യുടെ പ്രസിഡന്റായ ടി.ഐ. വർഗീസിന് നല്കിയ യാത്രയയപ്പ് യോഗത്തില്‍നിന്ന്. അഡ്വൈസറി ബോര്‍ഡ് മെംബേഴ്സും മന്ന കമ്മിറ്റി അംഗങ്ങളും സമീപം
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന അംഗങ്ങളുടെ കൂട്ടായ്മയായ ‘മന്ന’യുടെ പ്രസിഡന്റായി കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുപോരുന്ന ടി.ഐ. വർഗീസിന് (ബോബന്) യാത്രയയപ്പ് നല്കി.
മന്ന അഡ്വൈസറി ബോര്‍ഡ് മെംബര്‍ വി.ഒ. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഷിബു സി. ജോര്‍ജ് സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോര്‍ഡ് മെംബർമാരായ സോമന് ബേബി, വർഗീസ് മാത്യു, വൈസ് പ്രസിഡന്റുമാരായ എബി കുരുവിള, അലക്സ് ബേബി, കമ്മിറ്റി അംഗങ്ങളായ സജി ഫിലിപ്പ്, ജിനു വർഗീസ്, ജേക്കബ് ജോര്‍ജ്, റെജി അലക്സ്, ഡിജു ജോണ്‍ മാവേലിക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ടി.ഐ. വർഗീസിന് മന്നയുടെ ഉപഹാരം നല്കി. മറുപടി പ്രസംഗത്തില്‍ തന്റെ സേവനകാലയളവില്‍ കൂട്ടായ്മയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ ഏവരും ഒത്തൊരുമയോട് കൂടി പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. മന്ന ട്രഷറര്‍ മോന്‍സി ഗീവർഗീസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.