മനാമ: ആരെയും വിസ്മയിപ്പിക്കുന്ന മഹാ തേജസും പണ്ഡിത്യത്തിന്റെ നിറകുടവുമായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ പ്രഗത്ഭ പണ്ഡിതനും സമസ്ത മുശാവറ അംഗവും സൂഫി വര്യനുമായ മാണിയൂർ ഉസ്താദെന്ന് കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച അനുശോചന സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ആ മുഖത്തെ പുഞ്ചിരിയും ആ ചുണ്ടിലെ പ്രസന്നതയും കാരുണ്യം ചുരത്തുന്ന സാമീപ്യവും ആരെയും വിസ്മയിപ്പിക്കുന്നതാണെന്ന് അനുഭവസ്ഥരായ അനുശോചന യോഗത്തിലെ പ്രാസംഗികർ ചൂണ്ടിക്കാട്ടി. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര അധ്യക്ഷനായിരുന്നു. കെ.എം.സി.സി ഓഫിസിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനും പ്രാർഥനാ സദസ്സിനും അബ്ദുറസാക്ക് നദ്വി നേതൃത്വം നൽകി. കുട്ടൂസ മുണ്ടേരി, കെ.പി മുസ്തഫ, അഷ്റഫ് കക്കണ്ടി എന്നിവർ സംസാരിച്ചു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സംസ്ഥാന ഭാരവാഹികളായ എ.പി ഫൈസൽ, സഹീർ കാട്ടാമ്പള്ളി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽപ്പീടിക എന്നിവർ സന്നിഹിതരായിരുന്നു.
മനാമ: സമസ്ത മുശാവറ അംഗവും പ്രഗല്ഭ പണ്ഡിതനും സൂഫിവര്യനുമായ മാണിയൂർ അഹ്മദ് മുസ് ലിയാരുടെ വിയോഗത്തിൽ മുഹറഖ് കെ.എം.സി.സി ജനാസ നമസ്കാരവും അനുശോചനവും പ്രാർഥന സംഗമവും നടത്തി. ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം തിക്കോടി അധ്യക്ഷതവഹിച്ചു. അബ്ദുറസാഖ് നദ് വി അനുസ്മരണ പ്രഭാഷണം നടത്തി.എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. റഫീഖ് ദാരിമി മേലാറ്റൂർ ജനാസ നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഷീദ് കീഴൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.