എം.സി.എം.എ മട്ടൻ മാർക്കറ്റ് കൂട്ടായ്മ പുറക്കാട് ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന് നൽകുന്ന സഹായഫണ്ടിന്റെ വിഹിതം കൈമാറുന്നു

ഭിന്നശേഷി വിദ്യാലയത്തിന് പിന്തുണയുമായി എം.സി.എം.എ മട്ടൻ മാർക്കറ്റ് കൂട്ടായ്മ

മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.എ) മട്ടൻ മാർക്കറ്റ് ഏരിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുറക്കാട് ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന് നൽകുന്ന സഹായഫണ്ടിന്റെ വിഹിതം ലത്തീഫ് കാസർകോടും ഷാജഹാൻ തിരുവനന്തപുരവും ചേർന്ന് ശാന്തിസദനം ബഹ്റൈൻ ചാപ്റ്റർ ട്രഷറർ ജാബിറിന് കൈമാറി. യൂനിറ്റ് പ്രസിഡന്‍റ് ഹനീഫ ചെറുതുരുത്തിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയ കമ്മിറ്റി മുഖ്യരക്ഷാധികാരി അബ്ദുൽ സമദ് പത്തനാപുരം ആശംസ നേർന്നു. ഏരിയ സെക്രട്ടറി റഫീഖ് കളമല നന്ദി പറഞ്ഞു. വിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിവിധ തലങ്ങളിൽ സഹായസഹകരണങ്ങൾ നൽകുമെന്ന് ഹനീഫ ചെറുതുരുത്തി പറഞ്ഞു.

Tags:    
News Summary - Manama Central Market Malayali Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.