മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ പുതിയ ലോഗോ പ്രകാശനം ചെയ്യുന്നു
മനാമ: മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ക്ഷേമത്തിനും പ്രഫഷനൽ വളർച്ചക്കുംവേണ്ടി പ്രവർത്തിക്കുന്ന എം.സി.എം.എ ബഹ്റൈന്റെ പുതിയ ലോഗോ പ്രകാശനം മനാമയിൽ നടന്നു. മനാമ എം.പിയും ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറുമായ അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്ത പുതിയ ലോഗോയുടെ പ്രകാശനം നിർവഹിച്ചു.
പ്രകാശന ചടങ്ങിൽ പ്രസിഡന്റ് ഡോ. സലാം മമ്പാട്ടുമൂല, സെക്രട്ടറി അനീസ് ബാബു, ട്രഷറർ ലത്തീഫ് മരക്കാട്ട്, അസി ട്രഷറർ ശ്രീജിഷ് വടകര, ജോ. സെക്രട്ടറി ഷഫീൽ യൂസുഫ്, വൈസ് പ്രസിഡന്റ് മുനീർ വാല്യക്കോട്, വൈസ് പ്രസിഡന്റ് മജീദ് ടി.പി, മെംബർഷിപ് കൺവീനർ മുജീബ് റഹ്മാൻ ദരാസി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.