മനാമ: ഏഴ് വർഷമായി സ്വന്തം പേരുപോലും കൃത്യമായി ഒാർമയില്ലാതെ ആശുപത്രി കിടക്കയിൽ കഴിയുന്ന മലയാളിയെ തിരിച്ചറിയുന്നതിലേക്കുള്ള ആദ്യസൂചന ലഭിച്ചു. ഇദ്ദേഹത്തെ കുറിച്ച് ‘ഗൾഫ് മാധ്യമം’ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയും ചിത്രവും കണ്ട കൊല്ലം സ്വദേശിയാണ് ‘ഗൾഫ് മാധ്യമം’ ലേഖകനോട് വിവരങ്ങൾ കൈമാറിയത്. പൊന്നൻ എന്ന് വിളിപ്പേരുള്ള ഇദ്ദേഹം പെയിൻറിങ് ജോലിക്കിടെ നിലത്ത് വീഴാണ് തലക്ക് ഗുരുതര പരിക്കേറ്റതെന്നും ആശുപത്രിയിലായതെന്നും കൊല്ലം സ്വദേശി പറയുന്നു.
എന്നാൽ കൂടുതൽ കാര്യങ്ങൾ തനിക്ക് അറിയില്ല. അന്നുണ്ടായിരുന്ന ഇദ്ദേഹത്തിെൻറ സുഹൃത്തുക്കൾ വർഷങ്ങൾക്ക് മുെമ്പ നാട്ടിൽ പോയി. മികച്ച പെയിൻറർ എന്ന നിലക്കും മറ്റ് ഏത് ജോലികൾ ചെയ്യുന്നതിലും സാമർഥ്യം പ്രകടിപ്പിച്ചിരുന്നയാളാണ് പൊന്നൻ. അതേസമയം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ലഭിച്ച ഇൗ വെളിപ്പെടുത്തൽ മലയാളി സാമൂഹിക പ്രവർത്തകർക്കും പ്രതീക്ഷക്ക് വക നൽകിയിരിക്കുകയാണ്. സ്വന്തം പേരോ വിലാസമോ പോലും ശരിക്ക് ഒാർമയില്ലാെത കഴിയുന്ന ‘പൊന്നൻ’ മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലാണ് കഴിയുന്നത്. ആവർത്തിച്ച് ചോദിക്കുേമ്പാൾ പൊന്നപ്പൻ എന്നും സ്ഥലം എറണാകുളം തോപ്പുംപടിയാണെന്നും പറയും.
ഇതും ചിലപ്പോൾ മാറ്റിപ്പറയും. മറ്റൊന്നും ഒാർമയില്ലെന്നാണ് പറയുന്നതും. ആശുപത്രി രേഖകളിൽ ‘പുരു ’എന്നും 2011 ൽ 45 വയസും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ‘പൊന്ന’നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും നാട്ടിലെ ബന്ധുക്കളുടെ അടുത്തേക്ക് എത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലുമാണ് മലയാളി സാമൂഹിക പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.