പൊള്ളയായ പ്രഖ്യാപനങ്ങൾ; ബജറ്റിനെതിരെ യൂത്ത് ഇന്ത്യ

മനാമ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച 2026ലെ ബജറ്റ് ജനങ്ങളെ പൂർണമായും വഞ്ചിക്കുന്നതാണെന്നും കേവലം അക്കങ്ങൾ നിരത്തിയുള്ള പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണിതെന്നും യൂത്ത് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറച്ചുവെച്ചുകൊണ്ട് നടപ്പാക്കാൻ കഴിയാത്ത പദ്ധതികൾ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാനോ ഉള്ള ഒന്നും ഇന്ന് അവതരിപ്പിച്ച ബജറ്റിലില്ല. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന പ്രഖ്യാപനം നിലവിലെ കുടിശ്ശിക പോലും നൽകാൻ കഴിയാത്ത സർക്കാറിന്റെ വെറും വാചകക്കസർത്ത് മാത്രമാണ്. ഇത് തെരഞ്ഞെടുപ്പിനു വേണ്ടിയുള്ളതാണ് എന്നും യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - Empty declarations; Youth India against the budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-31 03:38 GMT