മനാമ: ബഹ്‌റൈനിലെ പ്രമുഖ കലാസാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന സംഘടനയായ കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്റെ വാർഷികാഘോഷമായ ‘കോഴിക്കോട് ഫെസ്റ്റ് 2k26’ മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം സമാപിച്ചു. ചലച്ചിത്ര പിന്നണിഗായകൻ ഷാഫി കൊല്ലം, പിന്നണിഗായിക സ്മിത, ഐഡിയസ്റ്റാർ സിങ്ങർ ഫെയിം വിജിത, ശ്രീഷ്മ, വിശ്വ, റിനീഷ് കലാഭവൻ തുടങ്ങിയവർ നയിച്ച ഗാനമേളയും വിവിധയിനം നൃത്തങ്ങളും ആസ്വാധകരുടെ മനംകുളിർപ്പിച്ചു.
ഓറ ആർട്സിന്റെ ബാനറിൽ മനോജ് മയ്യന്നൂരിന്റെ സംവിധാനത്തിലാണ് പ്രോഗ്രാം അവതരിപ്പിച്ചത്. അവതാരകരായ രാജേഷ് പെരുങ്കുഴിയുടെയും രമ്യഷിഞ്ച്, നേതൃത്വത്തിൽ വൈകീട്ട് ആറിന് ആരംഭിച്ച കലാപരിപാടികൾ രാത്രി 12നാണ് അവസാനിച്ചത്. പ്രസിഡന്റ് ജ്യോതിഷ് പണിക്കർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജ്യോജിഷ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ നോർത്തേൺ ഗവർണറേറ്റ് ഇൻവെസ്റ്റ്മെന്റ് ഹെഡ് ഇസാം ഇസ അൽഖയാത്ത് ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഡോ. ചെറിയാൻ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം ബിജു ജോർജ്, ബി.എം.സി ചെയർമാൻ ഫ്രാൻസി സ്കൈതാരത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇ.വി. രാജീവൻ, ജനറൽ കൺവീനർ അനിൽകുമാർ യു.കെ., പ്രോഗ്രാം ഡയറക്ടർ മനോജ് മയ്യന്നൂർ, എക്സിക്യൂട്ടിവ് ട്രഷറർ റിഷാദ് കോഴിക്കോട്, ചീഫ് കോഓഡിനേറ്റർ ജോണി താമരശ്ശേരി, വൈസ് പ്രസിഡന്റുമാരായ സലീം ചിങ്ങപുരം, ശ്രീജിത്ത് കുറിഞ്ഞാലിയോട്, പ്രോഗ്രാം കൺവീനർ രാജീവ്തുറയൂർ, ജോയന്റ് സെക്രട്ടറി അഷ്‌റഫ് പുതിയപാലം, അൻവർ നിലമ്പൂർ, സെയ്യദ് ഹനീഫ്, അജിത്ത് കുമാർ കണ്ണൂർ, ലേഡീസ് വിങ് പ്രസിഡന്റ് മുബീന മൻഷീർ എന്നിവർ സംസാരിച്ചു.
എന്റർടൈൻമെന്റ് സെക്രട്ടറി വികാസിന്റെ നേതൃത്വത്തിൽ ബിനിൽ, റോഷിത്, രാജേഷ്, അജേഷ്, സുബീഷ്, രാജീവ് കോഴിക്കോട്, അബ്ബാസ് സേട്ട്, മൊയ്‌ദു പേരാമ്പ്ര, നികേഷ്, അനൂപ്, നിസാർ, അതുൽ, സന്ധ്യ രാജേഷ്, ഷെസ്സി രാജേഷ്, അരുണിമ ശ്രീജിത്ത്, ഉപർണ ബിനിൽ, റീഷ്മ ജോജീഷ്, റെഗിന വികാസ്, അസ്ന റിഷാദ്, മിനി ജ്യോതിഷ്, ദീപ അജേഷ്, അശ്വിനി നികേഷ്, ശൈത്യ റോഷിത്, ഷൈനി ജോണി, അനിത, ഗീത, അസ്‌ല നിസാർ, നിത്യ അനൂപ്, ശ്രുതി സുബീഷ്, രഞ്ജുഷ, ഷമീമ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.