'ഇശ്റായ്’ ടെക്നിക്കൽ കോൺക്ലേവ് ഇന്ന്

മനാമ: ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിങ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് എൻജിനീയേഴ്സ് (‘ഇശ്റായ്’) ബഹ്റൈൻ സബ് ചാപ്റ്റർ ടെക്നിക്കൽ കോൺക്ലേവ് സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ച രണ്ട് മുതൽ രാത്രി ഒമ്പത് വരെ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലു ഹോട്ടലിലാണ് പരിപാടി.

ലോകമെമ്പാടും മുപ്പതിനായിരത്തിലധികം അംഗങ്ങളുള്ള ഒരു പ്രഫഷനൽ സംഘടനയാണ് ‘‘ഇശ്റായ്’. ഊർജക്ഷമവും പരിസ്ഥിതി സൗഹൃദവുമായ കെട്ടിട സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുയാണ് സംഘടനയുടെ ലക്ഷ്യം. ‘ടെകോൺ 2026’ എന്ന പേരിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, എൻജിനീയർമാർ, ആർക്കിടെക്ടുകൾ, ഡെവലപർമാർ, സാങ്കേതിക വിദഗ്ധർ എന്നിവർ ഒരുമിച്ചുകൂടും. സുസ്ഥിര കെട്ടിടങ്ങൾ, ഊർജക്ഷമത, പുതിയ സാങ്കേതിക പരിഹാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഈ പരിപാടിയിൽ നടക്കും.

Tags:    
News Summary - Ishrae's Technical Conclave today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-31 03:38 GMT