ഐ.സി.ആർ.എഫ് പ്രതിനിധികൾ സാമൂഹിക വികസന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്‌റൈൻ) ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവിയുമായി കൂടിക്കാഴ്ച നടത്തി. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ പിന്തുണക്കുന്നതിനായി അസോസിയേഷന്റെ നിലവിലുള്ള കമ്യൂണിറ്റി ക്ഷേമ സംരംഭങ്ങളെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചു.

യോഗത്തിൽ ഐ.സി.ആർ.എഫ് ബഹ്‌റൈൻ പ്രതിനിധി സംഘം സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള അംഗങ്ങളെ സഹായിക്കുന്നതിനുള്ള ശ്രമങ്ങളിൽ പ്രത്യേക ഊന്നൽ നൽകിയുള്ള മാനുഷിക, കമ്യൂണിറ്റി ക്ഷേമ പ്രവർത്തനങ്ങളുടെ ഒരു അവലോകനം അവതരിപ്പിച്ചു. സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും കൂടുതൽ പിന്തുണക്കുള്ള വഴികൾ തേടുന്നതിന്റെയും പ്രാധാന്യം ബഹുമാനപ്പെട്ട മന്ത്രി ഊന്നിപ്പറഞ്ഞു.

സാമൂഹിക വികസന മന്ത്രാലയത്തിന്റെ തുടർച്ചയായ മാർഗനിർദേശത്തിനും പിന്തുണക്കും ഐ.സി.ആർ.എഫ് ബഹ്‌റൈൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുകയും ബഹ്‌റൈൻ രാജ്യത്തിന്റെ സാമൂഹിക ക്ഷേമ ചട്ടക്കൂടിന് ക്രിയാത്മകമായി സംഭാവന നൽകുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

പ്രതിനിധി സംഘത്തെ നയിച്ചത് ചെയർമാൻ അഡ്വ. വി.കെ. തോമസും അംഗങ്ങളായ ഡോ.ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, അനീഷ് ശ്രീധരൻ, പങ്കജ് നല്ലൂർ, ഉദയ് ഷാൻഭാഗ്, സുരേഷ് ബാബു, ജവാദ് പാഷ, രാകേഷ് ശർമ, ശ്രീമതി ആൽതിയ ഡിസൂസ എന്നിവരുമായിരുന്നു.

Tags:    
News Summary - ICRF representatives met with the Minister of Social Development,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-31 03:38 GMT