അ​ക്ഷ​ര​മു​റ്റ​ത്ത് മാ​മ്പ​ഴ​മ​ധു​രം നി​റ​ച്ച് കു​ട്ടി​ക്കൂ​ട്ടം

മ​നാ​മ: ക​ഥ പ​റ​ഞ്ഞും ക​വി​ത ചൊ​ല്ലി​യും പാ​ട്ടു പാ​ടി​യും മ​ല​യാ​ള മ​ധു​ര​ത്തി​ന്റെ മാ​മ്പ​ഴ​ക്കാ​ലം തീ​ർ​ത്ത് കു​ട്ടി​ക​ൾ. മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ക്ഷ​ര​മു​റ്റ​മാ​ണ് കു​ട്ടി​ക​ളു​ടെ സ​ർ​ഗ സ​ല്ലാ​പ​ത്തി​ന് വേ​ദി​യാ​യ​ത്. ബ​ഹ്റൈ​നി​ലെ മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ളാ​യ എ​ഴു​ന്നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് അ​ക്ഷ​ര​മു​റ്റ​ത്ത് ഒ​ത്തു​ചേ​ർ​ന്ന​ത്. ജീ​വി​ത​ത്തോ​ടും പ്ര​കൃ​തി​യോ​ടും ചേ​ര്‍ന്നു​നി​ല്‍ക്കു​ന്ന ക​വി​ത​ക​ളി​ലൂ​ടെ​യും ക​ഥ​ക​ളി​ലൂ​ടെ​യും അ​ധ്യാ​പ​ക​നും ക​വി​യു​മാ​യ മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ വി​നോ​ദ് വൈ​ശാ​ഖി​യും ഭാ​ഷാ​ധ്യാ​പ​ക​നാ​യ സ​തീ​ഷ് കു​മാ​റും കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

ആ​ന​യ്ക്ക് ചി​റ​ക് വ​ര​ച്ചും പ​ക്ഷി​ക്ക് തു​മ്പി​ക്കൈ ഒ​രു​ക്കി​യും പ​രി​സ്ഥി​തി ദി​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ചും ക​ഥ​ക​ൾ പൂ​ര​ണം ചെ​യ്തും, വൃ​ക്ഷ​ത്തൈ​യി​ലെ ഇ​ല എ​ണ്ണി​യും പ​ഠി​താ​ക്ക​ൾ അ​ര​ങ്ങി​നെ ആ​ശ​യ​സ​മ്പു​ഷ്ട​മാ​ക്കി. ആ​ശ​യ​വി​നി​മ​യ​ത്തി​നൊ​പ്പം മാ​തൃ​ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യ​വും മി​ക​വും തി​രി​ച്ച​റി​ഞ്ഞ് ഉ​പ​യോ​ഗി​ക്കാ​ൻ പു​തി​യ ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ര​ചി​ച്ച ഭാ​ഷ പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. ക​ണി​ക്കൊ​ന്ന പ​ഠി​താ​വാ​യ ജൊ​ഹാ​ൻ സ​ഹ​പാ​ഠി​ക​ൾ​ക്ക് ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

മ​ല​യാ​ളം മി​ഷ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ കു​ട്ടി​ക​ളു​ടെ സ​ഹ​വാ​സ ക്യാ​മ്പാ​യ " ക​ട​ലാ​സ് തോ​ണി​യി​ൽ " ബ​ഹ്റൈ​നി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ അ​വ​രു​ടെ ക്യാ​മ്പ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. പ​രി​സ്ഥി​തി ദി​ന​ത്തി​ന്റെ പ്രാ​ധാ​ന്യം വി​ളം​ബ​രം ചെ​യ്ത് മ​ല​യാ​ളം മി​ഷ​ന്റെ സീ​നി​യ​ർ ഹ​യ​ർ ഡി​പ്ലോ​മ കോ​ഴ്സാ​യ നീ​ല​ക്കു​റി​ഞ്ഞി പ​ഠി​താ​ക്ക​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ വി​നോ​ദ് വൈ​ശാ​ഖി കൈ​മാ​റി​യ വൃ​ക്ഷ​ത്തൈ സ​മാ​ജ​ത്തി​ന്റെ ഉ​ദ്യാ​ന​ത്തി​ൽ ന​ട്ടു. മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ബി​ജു എം.​സ​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള​ള, ചാ​പ്റ്റ​ർ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ര​ജി​ത അ​നി, കോ​ഓ​ഡി​നേ​റ്റ​ർ ന​ന്ദ​കു​മാ​ർ എ​ട​പ്പാ​ൾ, ജോ​യ​ൻ​റ് ക​ൺ​വീ​ന​ർ സു​നേ​ഷ്, സ​മാ​ജം സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, വി​വി​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. നീ​ല​ക്കു​റി​ഞ്ഞി പ​ഠി​താ​വാ​യ ന​ന്ദ​ന ശ്രീ​കാ​ന്ത് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Malayalam Mission Bahrain Chapter Aksharamuttam Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.