ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച തിരൂർ സ്വദേശിക്കുള്ള വിമാന ടിക്കറ്റ് ഹോപ്പ് ഭാരവാഹികൾക്ക് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ കൈമാറുന്നു
മനാമ: ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച തിരൂർ സ്വദേശിക്ക് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ വിമാന ടിക്കറ്റ് കൈമാറി. ടിക്കറ്റിന് പണമില്ലാത്തത് ഹോപ്പ് സംഘടന ഭാരവാഹികളിൽ നിന്നറിഞ്ഞാണ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ നടപടി സ്വീകരിച്ചത്. തിരൂർ സ്വദേശി കർട്ടൻ ജോലിക്കായി ബഹ്റൈനിൽ എത്തിയിട്ട് നാലു മാസമേ ആയിരുന്നുള്ളൂ.
ഹോപ്പ് ഭാരവാഹികളായ അഷ്കർ പൂഴിത്തല, ഫൈസൽ പാട്ടണ്ടി എന്നിവർക്ക് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികളായ രക്ഷാധികാരി നാസർ മഞ്ചേരി, പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, ചാരിറ്റി കൺവീനർ മജീദ് ചെമ്മാട് എന്നിവർ ചേർന്ന് ടിക്കറ്റ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.