അസീസ് സഖാഫി
മനാമ: അധാർമികത അരങ്ങ് വാഴുന്ന പുതിയ കാലത്ത് ആത്മവിശുദ്ധി കാത്തുസൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണമെന്ന് ഐ.സി.എഫ് ഇന്റർനാഷനൽ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട് പറഞ്ഞു. ഐ.സി.എഫ് ബഹ്റൈൻ നാഷനൽ തസ്കിയ ശിൽപശാലയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മാവിന്റെ വിശുദ്ധിയാണ് പ്രധാനമെന്നും അതിന് സമൂഹത്തെ പ്രാപ്തമാക്കുകയാണ് ഐ.സി.എഫ് ഒരുക്കുന്ന ആത്മീയ മജ്ലിസുകളിലൂടെ നിർവഹിക്കപ്പെടുന്നതെന്നും അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി എല്ലാത്തരം തിന്മകളിൽ നിന്നും മാറിനിന്ന് നേരായ പാതയിലൂടെ മുന്നേറാനുള്ള കരുത്ത് നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ഓൺലൈനായി സംഘടിപ്പിച്ച ശിൽപശാലയിൽ കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, ശമീർ പന്നൂർ എന്നിവർ സംബന്ധിച്ചു. തസ്കിയ സെക്രട്ടറി റഫീക്ക് ലത്വീഫി വരവൂർ സ്വാഗതവും ഷംസുദ്ദീൻ സുഹ് രി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.