മഹർജാൻ കലോത്സവത്തിന്റെ മാനുവൽ സംസ്ഥാന ഉപാധ്യക്ഷൻ റഫീഖ് തോട്ടക്കരക്ക്

നൽകി പ്രകാശനം ചെയ്യുന്നു 

മഹർജാൻ 2K25 സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: കെ.എം.സി.സി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മഹർജാൻ 2K25 എന്ന പേരിൽ കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു.‘ഒന്നായ ഹൃദയങ്ങൾ, ഒരായിരം സൃഷ്ടികൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവം നവംബർ 20, 21 തീയതികളിൽ മുഹറഖ് കെ.എം.സി.സി ഓഫിസിലും 27, 28 തീയതികളിൽ മനാമ കെ.എം.സി.സി ഹാളിലും നടക്കും. പ്രവാസി സമൂഹത്തിലെ വിദ്യാർഥികൾക്കിടയിൽ മാനവികതയും സൗഹാർദവും സർഗാത്മകതയും വളർത്താൻ ലക്ഷ്യമിട്ടാണ് മഹർജാൻ 2K25 പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് എന്ന് സ്വാഗത സംഘ രൂപവത്കരണം ഉദ്ഘാടനം ചെയ്ത് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ കലോത്സവത്തിന്റെ മാനുവൽ സംസ്ഥാന ഉപാധ്യക്ഷൻ റഫീഖ് തോട്ടക്കരക്ക് നൽകി പ്രകാശനം ചെയ്തു. സ്റ്റുഡന്റ്സ് വിങ് ചെയർമാൻ ഷഹീർ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്‍റ് ശാഫി പാറക്കട്ട എന്നിവർ ആശംസകൾ നേർന്നു. ശിഹാബ് പൊന്നാനി, വി.കെ. റിയാസ്, സുഹൈൽ മേലടി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സ്റ്റുഡന്റ്സ് വിങ് കൺവീനർ ശറഫുദ്ദീൻ മാരായമംഗലം സ്വാഗതവും വൈസ് ചെയർമാൻ മുനീർ ഒഞ്ചിയം നന്ദിയും പറഞ്ഞു.

Tags:    
News Summary - Maharjan 2K25 Welcome Group formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.