മനാമ: 5,600 യൂറോപ്പ്യൻ സഞ്ചാരികളുമായി രണ്ട് ആഡംബര കപ്പലുകൾ ‘എം.എസ്.സി സ്പ്ലെൻഡിഡ’, എ.െഎ.ഡി.എ എന്നിവ ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ പോർട്ടിലെത്തി. ദ ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിട്ടി (ബി.ടി.ഇ.എ) അറിയിച്ചതാണിത്. ദുബായിൽ നിന്നും അബുദാബി, ബാനി യാസ് ഐലൻഡ് എന്നിവിടങ്ങൾ സന്ദർശിച്ചാണ് ‘എം.എസ്.സി സ്പ്ലെൻഡിഡ’, കപ്പൽ ഇവിടെയെത്തിയത്. കഴിഞ്ഞ നവംബറിൽ ആരംഭിച്ച കപ്പൽസീസണിലെ ബഹ്ൈറനിൽ എത്തുന്ന ഏറ്റവും വലിയ ആഡംബര കപ്പലാണിത്. 330 മീറ്റർ ഉയരവും 67 മീറ്റർ ഉയരവും 38 മീറ്റർ വീതിയും ‘എം.എസ്.സി സ്പ്ലെൻഡിഡ’ യിൽ 18 ഡെക്കുകൾ ഉൾപ്പെടുന്നുണ്ട്. ഇതിൽ 14 എണ്ണം യാത്രക്കാർക്കായി നീക്കിവച്ചിട്ടുമുണ്ട്.
ഇൗ അത്യന്താധുനിക കപ്പലിൽ 3,816 യാത്രക്കാരും 1,313 ജീവനക്കാരുമാണ് ഉള്ളത്. സന്ദർശകർ ബഹ്റൈെൻറ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ എത്തി. ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട്, ബഹ്റൈൻ ഫോർട്ട്, ബഹ്റൈൻ നാഷണൽ മ്യൂസിയം, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങൾ കപ്പൽ യാത്രികർ സന്ദർശിച്ചു. ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിൻ ഹമുദ് അൽ ഖലീഫ ക്യാപ്റ്റൻമാർക്ക് ഉപഹാരം കൈമാറി. രാജ്യത്തിെൻറ ചരിത്ര, സാംസ്ക്കാരിക, നാഗരിക സംസ്ക്കാരങ്ങൾ ഇവിടെയെത്തിയ വിദേശികൾക്ക് കൗതുകവും ആഹ്ലാദവും നൽകിയെന്നത് ടൂറിസം അധികൃതരെയും ആഹ്ലാദപ്പെടുത്തിയിട്ടുണ്ട്. പുതുവർഷത്തിെൻറ ആരംഭത്തിൽതന്നെ ആഡംബര കപ്പലുകളിലെ സന്ദർശകരുടെ ഒഴുക്കുണ്ടായത് ടൂറിസം മേഖല അതീവ താൽപ്പര്യത്തോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.