ലൂയിസ് ഫിലിപ്പിന്റെ ബഹ്റൈനിലെ ആദ്യത്തെ എക്സ്ക്ലൂസീവ് ഷോറൂം ബഹ്റൈനിലെ ഇന്ത്യൻ
അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് പ്രസിഡന്റ് ജേക്കബ് ജോൺ, ഫ്രാഞ്ചൈസി പങ്കാളിയും കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടറുമായ പ്രകാശ് പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ എന്നിവർ സമീപം
മനാമ: പ്രമുഖ പുരുഷ വസ്ത്ര ബ്രാൻഡായ ലൂയിസ് ഫിലിപ്പ് ബഹ്റൈനിൽ ആദ്യത്തെ എക്സ്ക്ലൂസീവ് ഷോറൂം തുറന്നു. 1586 ചതുരശ്ര അടിയിൽ സീഫിലെ സിറ്റി സെന്ററിൽ സ്ഥിതി ചെയ്യുന്ന പുതിയ ഷോറൂം ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് പ്രസിഡന്റ് ജേക്കബ് ജോൺ, ഫ്രാഞ്ചൈസി പങ്കാളിയും കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടറുമായ പ്രകാശ് പട്ടാഭിരാമൻ, കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ലീൻ ലൈൻസ്, മോഡേൺ ക്ലാസിക്കുകൾ, ആധുനിക കാഴ്ചപ്പാട് എന്നിവ പ്രതിഫലിപ്പിക്കുന്ന വൈവിധ്യം നിറഞ്ഞ വസ്ത്രശേഖരമാണ് ബ്രാൻഡ് അവതരിപ്പിക്കുന്നത്.
ലൂയിസ് ഫിലിപ്പിന്റെ അന്താരാഷ്ട്ര വളർച്ചയിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് ബഹ്റൈനിലെ പുതിയ ഷോറൂം അടയാളപ്പെടുത്തുന്നതെന്ന് ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് പ്രസിഡന്റ് ജേക്കബ് ജോൺ പറഞ്ഞു. ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡുമായുള്ള സഹകരണം ഇന്ത്യയിലെ മുൻനിര ഫാഷൻ ബ്രാൻഡുകളെ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടുവരുന്നതിൽ സുപ്രധാന പങ്ക് വഹിച്ചതായി കല്യാൺ സിൽക്സ് മാനേജിങ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ പറഞ്ഞു.
ബഹ്റൈനിലെ ആദ്യത്തെ ഷോറൂം, ലൂയിസ് ഫിലിപ്പിന്റെ സമ്പൂർണ ജീവിതശൈലി ശ്രേണി വാഗ്ദാനം ചെയ്യുന്നു. മനോഹരമായ വർക്ക് വെയർ വസ്ത്രങ്ങൾ മുതൽ ആഘോഷ മുഹൂർത്തങ്ങൾക്കിണങ്ങുന്ന വസ്ത്രങ്ങളും എല്ലാ അവസരങ്ങൾക്കും അനുയോജ്യമായ വസ്ത്രശ്രേണികളും വരെ ഉപഭോക്താക്കൾക്കായി ലൂയിസ് ഫിലിപ്പിന്റെ പുതിയ സമ്പൂർണ ലൈഫ് സ്റ്റൈൽ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.