കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം; സ്നേഹസംഗമത്തിൽ ജമാൽ നദ്വി പ്രസംഗിക്കുന്നു
മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന ‘തണലാണ് കുടുംബം’ എന്ന കാമ്പയിന്റെ ഭാഗമായി റിഫ ഏരിയ ദാറുൽ ഈമാൻ മദ്റസയുമായി സഹകരിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ നദ്വി ജമാൽ നദ്വി ‘കുടുംബത്തോടൊപ്പം റമദാനെ വരവേൽക്കാം’ എന്ന വിഷയത്തിൽ പ്രസംഗിച്ചു. നവ ലിബറലിസവും നിരീശ്വര, നിർമത വാദങ്ങളും കുടുംബസംവിധാനത്തെ ശിഥിലമാക്കികൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശുദ്ധഖുർആനിൽ റമദാൻ നിർബന്ധമാക്കിയ സൂക്തങ്ങളിൽ നമുക്ക് സാമൂഹിക ബന്ധങ്ങളുടെയും സംഘടിതജീവിതത്തിന്റെയും പ്രാധാന്യം കാണാൻ കഴിയും. മനസ്സുകളിലുള്ള അപരവിദ്വേഷം തീർത്തും മാറ്റിവെച്ചുകൊണ്ടായിരിക്കണം റമദാനെ സ്വീകരിക്കേണ്ടത്. എങ്കിൽ മാത്രമേ ദൈവവുമായി കൂടുതൽ അടുക്കാനും അതിലൂടെ പാരത്രിക മോക്ഷം കൈവരിക്കാനും സാധിക്കുകയുള്ളൂ. റമദാൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനുള്ള ഗൃഹപാഠങ്ങൾ കുടുംബം ഒരുമിച്ചിരുന്നാണ് ഉണ്ടാക്കേണ്ടത്. ഇതിനായുള്ള കൃത്യമായ ആസൂത്രണവും ആക്ഷൻ പ്ലാനുകളും നേരത്തേതന്നെയുണ്ടാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് മൂസ കെ. ഹസ്ൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയാ സെക്രട്ടറി നജാഹ് സ്വാഗതം പറഞ്ഞു. അബ്ദുൽ ഹഖ്, പി.എം. അഷറഫ്, അഹ്മദ് ത്വാഹ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സമാപന പ്രസംഗം നടത്തി. ഏരിയ സമിതി അംഗങ്ങളായ ഉബൈസ്, സുഹൈൽ റഫീഖ്, മുസ്തഫ, യൂനുസ്രാജ്, ബുഷ്റ റഹീം, സോന സക്കരിയ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.