പൈതൃക ആഘോഷം ഇന്നുമുതൽ 

മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ 26 ാം വാർഷിക പൈതൃക ആഘോഷം ഇന്നുമുതൽ അറാദ്​ കോട്ടയ്​ക്ക്​ അടുത്തുള്ള ട​​െൻറിൽ  ആരംഭിക്കും. മുഹറഖ്​ സ്​മൃതി എന്ന പേരിൽ നടക്കുന്ന ആഘോഷം മെയ്​ അഞ്ചുവരെ തുടരും. ബഹ്​റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻറ്​ ആൻറി​ൈക്വറ്റീസ്​ നേതൃത്വത്തിലാണ്​ പരിപാടി നടക്കുന്നത്​. മുഹറഖി​​​െൻറ പാരമ്പര്യവും ആഘോഷത്തിൽ നിറഞ്ഞുനിൽക്കും.

വൈവിധ്യമാർന്ന സാംസ്​കാരിക വൈവിദ്ധ്യം, സാഹിത്യം, കലാസൃഷ്​ടികൾ, കായിക വിനോദ പൈതൃക പരിപാടികൾ തുടങ്ങിയവ സന്ദർശകർക്ക്​ ആസ്വാദിക്കാനുള്ള അവസരവുമുണ്ട്​. ബി.എ.സി.എയുടെ അഭിമുഖ്യത്തിൽ ‘മുററഖ്​ ഇസ്​ലാമിക തലസ്ഥാനം 2018’ എന്ന പേരിൽ ഇൗ വർഷം ആഘോഷിക്കുന്നതി​​​െൻറ ഭാഗമാണ്​ പൈതൃകദിനാഘോഷം. 

Tags:    
News Summary - Legacy festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.