പ്രമുഖ വ്യവസായി കെ. അബ്​ദുൽ സലാം നാട്ടിൽ നിര്യാതനായി

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് കൊ​ച്ചാ​ലു​മൂ​ട് അ​ൽ ആ​ഫി​യ​യി​ൽ കെ. ​അ​ബ്​​ദു​ൽ സ​ലാം (67) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഖ​ബ​റ​ട​ക്കം പു​ത്ത​ൻ​തെ​രു​വ് മു​സ്‌​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ന്നു.

1976ൽ ​ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം അ​ൽ​ഖാ​ദി ട്രാ​വ​ൽ​സ്, അ​ൽ പെ​സ്​​റ്റോ റ​സ്​​റ്റാ​റ​ൻ​റ്, അ​റാ​ദ് ഡെൻറ​ൽ ക്ലി​നി​ക്, അ​ൽ ഹ​മ​ദ് ഡെൻറ​ൽ ക്ലി​നി​ക് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യാ​ണ്. 2002ൽ ​ബ​ഹ്​​റൈ​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ചു. വൃ​ക്ക സം​ബ​ന്ധ​മാ​യ തു​ട​ർ ചി​കി​ത്സ​ക്കാ​യി ഏ​റെ​നാ​ളാ​യി സ്വ​ദേ​ശ​മാ​യ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​യി​രു​ന്നു.

പു​ള്ളി​യി​ൽ പ​രേ​ത​നാ​യ കെ.​പി. കോ​യാ​കു​ട്ടി​യാ​ണ് പി​താ​വ്. മാ​താ​വ് സൂ​റാ ബീ​വി. ഭാ​ര്യ: സു​ബൈ​ദ. മ​ക​ൻ ഹി​സാം അ​ബ്​​ദു​ൽ​സ​ലാം. മ​രു​മ​ക​ൾ: റൂ​ബി​യ. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പു​ത്ത​ൻ​തെ​രു​വ് മു​സ്‌​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യ അ​ഡ്വ. കെ.​പി. മു​ഹ​മ്മ​ദ് പി​തൃ​സ​ഹോ​ദ​ര​നാ​ണ്. അ​ബ്​​ദു​ൽ സ​ലാ​മി​െൻറ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്‌​റൈ​ൻ മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.

Tags:    
News Summary - Leading industrialist K. Abdul Salam passed away at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.