മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ ‘പാക്ട് സംരംഭക ഗ്രൂപ്’ (പി.ഇ.ജി) ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 26ന് അമാദ് ഗ്രൂപ്പിന്റെ സി.ഇ.ഒയും എം.ഡിയുമായ പമ്പാവാസൻ നായർ നിർവഹിച്ചു. പാലക്കാട് ലോക്സഭാ എം.പി വി.കെ. ശ്രീകണ്ഠൻ, മോട്ടോർ സിറ്റി ചെയർമാനും കാനൂ ഗ്രൂപ് ബോർഡ് മെംബറുമായ വലീദ് ഇബ്രാഹിം കാനൂ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
പരസ്പര ബിസിനസ് വളർച്ച അന്താരാഷ്ട്ര ബിസിനസ് ഫോറങ്ങളിൽ ഉപയോഗിക്കുന്ന ‘ആവശ്യം ആൻഡ് റഫറൽ’ രീതിയെ അടിസ്ഥാനമാക്കി, അംഗങ്ങൾക്ക് പരസ്പരം സംവദിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനും സഹകരിക്കാനും ബിസിനസ് വളർത്താനും അവസരം നൽകുന്ന ഒരു തുറന്ന വേദിയായാണ് പി.ഇ.ജി രൂപവത്കരിച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ ആദ്യ യോഗം 2025 നവംബർ 16ന് ജുഫൈറിലെ റാമി റോസ് ഹോട്ടലിൽ നടന്നു. ഇരുപതോളം സംരംഭകരും അതിഥികളും പങ്കെടുത്തു. യോഗത്തിൽ അംഗങ്ങൾ തങ്ങളുടെ ബിസിനസ് വിശദാംശങ്ങളും ആവശ്യകതകളും അവതരിപ്പിച്ചു. 2026 ജൂൺ 30 വരെ പി.ഇ.ജിയെ നയിക്കാനുള്ള പ്രവർത്തക സമിതിയെയും യോഗത്തിൽ തെരഞ്ഞെടുത്തു. ഭാരവാഹികൾ: നസീബ് കൊല്ലത്ത് (പ്രസി.), പീതാംബരൻ നായർ (എജുക്കേഷൻ ഹെഡ്), സതീഷ് ഗോപാലകൃഷ്ണൻ (അഡ്മിനിസ്ട്രേറ്റർ), സജിൻ ഹെൻറി (അഡ്വൈസറി ഹെഡ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.