മനാമ: ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് ബഹ്റൈനിലെ മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ 'ലാൽകെയേഴ്സ് ബഹ്റൈൻ' അഭിനന്ദനങ്ങൾ അറിയിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലൂടെ മലയാള സിനിമയെ ആഗോളതലത്തിൽ എത്തിച്ച അദ്ദേഹത്തിന് ലഭിച്ച ഈ അംഗീകാരം മലയാളികൾക്ക് അഭിമാന നിമിഷമാണെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
അദ്ദേഹത്തിന് ലഭിച്ച ഫാൽക്കെ പുരസ്കാരം മലയാള സിനിമക്കും പ്രേക്ഷകർക്കും ആരാധകർക്കും വലിയ ഊർജം നൽകുന്ന ഒന്നാണെന്നും ലാൽകെയേഴ്സ് ബഹ്റൈൻ പറഞ്ഞു. ബഹ്റൈൻ ലാൽകെയേഴ്സ് കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്തു, ട്രഷറർ അരുൺ ജി നെയ്യാർ എന്നിവരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ പുരസ്കാര നേട്ടം തങ്ങൾക്ക് ഒരു ഉത്സവ പ്രതീതി നൽകിയതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.