മനാമ: രാജ്യത്തിനകത്ത് കോവിഡ്-19 രോഗം പകർന്ന കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട് ടില്ലെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമികരോഗ വിദഗ്ധനും നാഷനൽ ടാസ്ക്ഫ ോഴ്സ് അംഗവുമായ ലഫ്. കേണൽ ഡോ. മനാഫ് അൽ ഖത്താനി പറഞ്ഞു.
രോഗവ്യാപനം തടയാൻ രാജ് യത്തെ വിദഗ്ധരായ മെഡിക്കൽ സംഘം എല്ലാ വിധത്തിലുമുള്ള പ്രതിരോധനടപടികൾ സ്വീകരി ക്കുന്നുണ്ട്.
രാജ്യത്തിനകത്ത് രോഗം പകരാതെ തടയുക എന്നതിനാണ് മുഖ്യപരിഗണന. രോ ഗം വ്യാപിക്കുന്നത് തടയാൻ ബഹ്റൈൻ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന ഉൾപ്പെ ടെ പ്രശംസിച്ചതായും അദ്ദേഹം പറഞ്ഞു.
ചികിത്സയിലുള്ളത് 75 പേർ
രണ്ട് പേർക്ക് കൂട ി സ്ഥിരീകരിച്ചതോടെ ബഹ്റൈനിൽ കോവിഡ് -19 ബാധിച്ചവരുടെ എണ്ണം 85 ആയി. ഇവരിൽ പത്ത് പേരെ സുഖം പ്രാപിച്ചതിനെത്തു ടർന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ 75 പേരാണ് ചികിത്സയിലുള്ളതെന്ന് ഡോ. മനാഫ് അൽ ഖത്താനി പറഞ്ഞു.
ചികിത്സയിൽ കഴിയുന്നവരിൽ 74 പേരുടെയും നില തൃപ്തികരമാണ്. ഒരാൾ മാത്രമാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. രോഗം ബാധിച്ചവരിൽ 71 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. ഇവരുമായി ബന്ധം പുലർത്തിയ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 7131 പേരെയാണ് കൊറോണ വൈറസ് സംശയത്തിൽ പരിശോധനക്ക് വിധേയരാക്കിയത്. ഇതിൽ 7052 പേർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.
30 പേരെക്കൂടി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി
14 ദിവസത്തെ നിരീക്ഷണത്തിൽനിന്ന് 30 പേരെക്കൂടി ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമില്ലെന്ന് സ്ഥിരീകരിച്ചവരെയാണ് വിട്ടയച്ചത്. ഇതോടെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 68 ആയി.
28 ബഹ്റൈൻ സ്വദേശികളെയും ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേരെയുമാണ് ഞായറാഴ്ച നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്.
നിരീക്ഷത്തിലുള്ള എല്ലാവരെയും വിദഗ്ധരായ മെഡിക്കൽ സംഘം പരിശോധിക്കുന്നുണ്ട്.
മുൻകരുതലുകൾ എടുക്കണം
എല്ലാവരും കർശനമായ മുൻകരുതലുകൾ സ്വീകരിക്കുകയാണ് രോഗവ്യാപനം തടയാൻ ഏറ്റവും പ്രധാന മാർഗമെന്ന് അദ്ദേഹം പറഞ്ഞു. കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുക, പൊതുസ്ഥലങ്ങളിൽ പോകുേമ്പാൾ മാസ്ക് ധരിക്കുക എന്നിവ പാലിക്കണം. ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുത്. കൃത്യമായ ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ തേടണം. വീട്ടിലും ജോലിസ്ഥലങ്ങളിലും വ്യക്തിശുചിത്വം പാലിക്കണം. കുട്ടികൾക്ക് സ്കൂളുകളിലും വീട്ടിലും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോവധത്കരണം നൽകണം. പുറത്തുപോയി വരുേമ്പാൾ കൈകൾ കഴുകാൻ കുട്ടികളെ പഠിപ്പിക്കണം. ചുംബനം, കൈകുലുക്കൽ എന്നിവ ഒഴിവാക്കണം. ഒരേ മാസ്ക് തന്നെ തുടർച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.
രോഗലക്ഷണങ്ങൾ കണ്ടാൽ തനിച്ച് കഴിയണം
ചൈന, ദുബൈ എന്നിവിടങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സാംക്രമികരോഗ കൺസൽട്ടൻറ് ഡോ. ജമീല അൽ സൽമാൻ പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ വീട്ടിൽതന്നെ കഴിയണം. പ്രത്യേക മുറി, പ്രത്യേക കുളിമുറി, പ്രത്യേക പാത്രങ്ങൾ എന്നിവ ഉപയോഗിക്കണം. സ്വദേശികളും രാജ്യത്തെ പ്രവാസികളും ജാഗ്രത പുലർത്തണം. രോഗസംശയമുള്ളവർ 444 എന്ന നമ്പറിൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും അവർ നിർദേശിച്ചു.
ഇറ്റലി, ദക്ഷിണ കൊറിയ, ഇൗജിപ്ത്, ലബനാൻ സന്ദർശിച്ചവർ അറിയിക്കണം
14 ദിവസത്തിനിടെ ഇറ്റലി, ദക്ഷിണ കൊറിയ, ഇൗജിപ്ത്, ലബനാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച സ്വദേശികളും രാജ്യത്തെ പ്രവാസികളും വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് നിർദേശം. ചൈനക്കു പുറമേ ഇൗ രാജ്യങ്ങളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തത്. 444 എന്ന നമ്പറിൽ വിളിേച്ചാ www.moh.gov.bh/covid19 എന്ന പോർട്ടൽ വഴിയോ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ട് മെഡിക്കൽ പരിശോധന നിശ്ചയിക്കാവുന്നതാണ്. ഇൗ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ മറ്റുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മുൻകരുതൽ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.