കെ.പി.എഫ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മനാമ: 54ാമത് ബഹ്റൈൻ നാഷനൽ ഡേയുടെ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തം നൽകൂ ജീവൻ നൽകൂ എന്ന ആപ്തവാക്യത്തോടെ സംഘടിപ്പിച്ച കെ.പി.എഫിന്റെ പത്താമത് രക്തദാന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.
രക്തദാന ക്യാമ്പിന് പ്രസിഡന്റ് സുധീർ തീരുനിലത്ത്, ആക്ടിങ് ജനറൽ സെക്രട്ടറി രമാസന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ്, രക്ഷാധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, കെ.ടി സലീം, യു.കെ. ബാലൻ എന്നിവർ ആശംസകൾ അറിയിച്ചു.
ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയുടെ നേതൃത്വത്തിൽ ചാരിറ്റി വിങ്ങും, എക്സിക്യൂട്ടിവ് മെംബർമാരും ക്യാമ്പിന് നേതൃത്വം നൽകി. മൂന്നു മാസംതോറും കെ.പി.എഫ് നടത്തിവരുന്ന രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം നൽകി വരുന്നു. അടിയന്തരഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർ കെ.പി.എഫ് ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ(+973 36270501) സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.