Posted On
date_range Updated On
date_range ഇന്ന് കോഴിക്കോേട്ടക്ക് പോകുന്നത് 181 പേർ
മനാമ: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന വന്ദേഭാരത് ദൗത്യത്തിെൻറ മൂന്നാം ഘട്ടത്തിൽ ബഹ്റൈനിൽനിന്നുള്ള മൂന്നാം വിമാനം ശനിയാഴ്ച കോഴിക്കോേട്ടക്ക് പുറപ്പെടും. വൈകീട്ട് 4.10നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടുക.
നാല് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 181 പേരാണ് ഇൗ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നത്. മൂന്നാം ഘട്ടത്തിൽ അഞ്ച് വിമാനങ്ങളാണ് കേരളത്തിലേക്ക് സർവിസ് നടത്തുന്നത്.
ഇതിൽ കോഴിക്കോേട്ടക്കും കൊച്ചിയിലേക്കുമുള്ള ഒാരോ വിമാനങ്ങൾ ഇതിനകം യാത്രക്കാരെ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച കൊച്ചിയിലേക്കും ചൊവ്വാഴ്ച കോഴിക്കോേട്ടക്കുമാണ് അടുത്ത വിമാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.