‘ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്’ സൗജന്യ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 30ന്

മനാമ: ‘ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസിന്‍റെ സഹകരണത്തോടെ അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സൽമാബാദ് ശാഖയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിന്റെ ഭാഗമായി രക്തസമ്മർദ്ദം, രക്തത്തിലെ ഓക്സിജന്റെ അളവ്, ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, വൃക്ക പരിശോധന, കരൾ പരിശോധന, യൂറിക് ആസിഡ് പരിശോധന എന്നിവ സൗജന്യമായി പരിശോധിക്കാവുന്നതാണ്. കൂടാതെ സൗജന്യ ‘ഗോൾഡൻ ഡിസ്‌കൗണ്ട് കാർഡും’ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഡോക്ടർമാരുടെ പ്രത്യേക ക്ലാസും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. കൂടാതെ, ക്യാമ്പ് നടക്കുന്ന തീയതി മുതൽ രണ്ട് ആഴ്ചത്തേക്ക് എല്ലാ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും സൗജന്യമായി കാണാനുള്ള കൺസൾട്ടേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, ടി.എസ്.എച്ച് തുടങ്ങിയ പരിശോധനകൾക്ക് 3 ദീനാർ ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 36221399, 33841252 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.