ഭക്ഷണം പാഴാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ‘വജ്ബ’

മനാമ: ലോക ഭക്ഷണ ദിനത്തോടനുബന്ധിച്ച് ഭക്ഷണം പാഴാക്കുന്നത് തടയാനും അവശേഷിക്കുന്ന നല്ല ഭക്ഷണം മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും ആഹ്വാനം ചെയ്ത് ബഹ്‌റൈനിലെ പ്രമുഖ 'സർപ്ലസ്-ഫുഡ്' ആപ്പായ ‘വജ്ബ’. സുസ്ഥിരവും കരുത്തുറ്റതുമായ ഭക്ഷണ സമ്പ്രദായങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.

‘ഇന്ന് നവീകരിക്കുക, നാളെയെ പോഷിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ ഭക്ഷണ ദിന സന്ദേശം. ബഹ്‌റൈനിൽ ഇത് വരെ 15,000ത്തിലധികം പാഴാകിപ്പോയേക്കാവുന്ന ഭക്ഷണ പൊതികൾ തടയാൻ വജ്ബ ആപ്പിന് സാധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളമുള്ള 65ലധികം പ്രമുഖ വ്യാപാരികളും സ്ഥാപനങ്ങളുമാണ് വജ്ബയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്.

Tags:    
News Summary - 'Vajba' warns against food waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.