ബഹ്റൈൻ കാൻസർ സൊസൈറ്റി സംഘടിപ്പിച്ച വാർഷിക വാക്കത്തോണിൽ നിന്ന്
Posted On
date_range Updated On
date_range ബഹ്റൈൻ കാൻസർ സൊസൈറ്റി വാക്കത്തോണിൽ പങ്കാളികളായി കാൻസർ കെയർ ഗ്രൂപ്
മനാമ: ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ബഹ്റൈൻ കാൻസർ സൊസൈറ്റി സംഘടിപ്പിച്ച വാർഷിക വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ പങ്കാളികളായി. ബഹ്റൈൻ കാൻസർ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണ് കാൻസർ കെയർ ഗ്രൂപ്പ്.
ഒക്ടോബർ, നവംബർ മാസങ്ങളിലായി രാജ്യത്തെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ വനിതാ വിഭാഗങ്ങൾക്കായി വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു. അൽ ഹിലാൽ ഹെൽത്ത് കെയറുമായി സഹകരിച്ചാണ് ഈ ഘട്ടത്തിലെ ബോധവൽക്കരണ ക്യാമ്പുകളും മെഡിക്കൽ സെഷനുകളും നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.