Posted On
date_range Updated On
date_range മെയ് 26ന് കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്
മനാമ: കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് മെയ് 26ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. ബഹ്റൈൻ പൗരൻമാർക്കും സാധുവായ റസിഡൻറ് പെർമിറ്റ് ഉള്ളവർക്കുമാണ് യാത്രക്ക് അനുവാദം. 25000 രൂപയാണ് ഇപ്പോൾ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ബഹ്റൈനിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർക്ക് ഇൗ വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. ടിക്കറ്റ് നിരക്കിലെ അന്തരമുള്ള തുകയും മാറ്റിയെടുക്കുന്നതിനുള്ള ചാർജും നൽകിയാൽ മതി. അതേസമയം, ലോക്ഡൗൺ കാരണം കാൻസൽ ചെയ്ത വിമാനത്തിന് ടിക്കറ്റെടുത്തവരാണെങ്കിൽ ടിക്കറ്റ് നിരക്കിലെ അധികമുള്ള തുക മാത്രം നൽകിയാൽ മതി.
എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തുനിന്ന് നേരത്തെ രണ്ട് പ്രത്യേക സർവീസുകൾ ബഹ്റൈനിലേക്ക് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.