ഇന്ത്യൻ സ്കൂൾ അധ്യാപക ദിനാഘോഷം
Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ അധ്യാപക ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ, റിഫ കാമ്പസുകളിൽ അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക സമൂഹത്തിന്റെ സമർപ്പണം, പ്രതിബദ്ധത, വിലമതിക്കാനാവാത്ത സംഭാവനകൾ എന്നിവയെ ചടങ്ങിൽ ആദരിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ഡോ. എസ്. രാധാകൃഷ്ണന്റെ ഛായാചിത്രത്തിൽ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ഹാരാർപ്പണം നടത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.